നാടിനെ നടുക്കി തിരുവന്തപുരത്ത് വീണ്ടും പീഡനം; 9 വയസ്സുകാരിയെ പീഡിപ്പിച്ച അമ്മുമ്മയുടെ കാമുകനെ ശിക്ഷിച്ച് കോടതി

Tuesday, November 5, 2024

തിരുവന്തപുരം: ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച അമ്മുമ്മയുടെ കാമുകനെ മരണം വരെ ഇരട്ട ജീവപര്യന്തത്തിനും കഠിന തടവിനും ശിക്ഷിച്ച് കോടതി. തിരുവനന്തുരത്ത് സഹോദരിയുടെ കണ്‍മുന്നില്‍ വെച്ചാണ് 9 വയസ്സുകാരിയെ ദാരുണ പീഡനത്തിനിരയാക്കിയത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതേ പ്രതിക്ക് കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയുടെ അനിയത്തിയായ ആറു വയസ്സുകാരിയെ പീഡിപ്പിച്ചതിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

കേസിന് ആസ്പദമായ സംഭവം നടന്നത് 2020-21 കാലയളവിലാണ്. മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടികളുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്കായിരുന്നു. 63 കാരന്‍ കാമുകനൊപ്പമാണ് ഭര്‍ത്താവ് ഉപേക്ഷിച്ച വൃദ്ധ താമസമാക്കിയിരുന്നത്.പ്രതി കുട്ടികളെ അമ്മൂമ്മ വീട്ടില്‍ ഇല്ലാത്ത സമയത്ത് പീഡിപ്പിക്കാന്‍ തുടങ്ങി. അയല്‍വാസി കുട്ടികളെ പീഡിപ്പിക്കുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ജഡ്ജി ആര്‍ രേഖയാണ് കഠിന തടവും ,ഇരട്ട ജീവപര്യന്തവും ഇതിനുപുറമെ 60,000 രൂപ പിഴയും വിധിച്ചത്.