വീണ്ടും നാവ് പിഴച്ച് മോദി; കൊച്ചി കറാച്ചിയായി; ചിന്തയിൽ അയൽരാജ്യം എന്ന് വിശദീകരണം

Jaihind Webdesk
Tuesday, March 5, 2019

വീണ്ടും നാവ് പിഴച്ച് മോദി  പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഗുജറാത്തിലെ ജാംനഗറിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് മോദിയ്ക്ക് കൊച്ചി കറാച്ചിയായത്.  ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യപദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ‘കൊച്ചിയില്‍ ചികിത്സ തേടാന്‍ പറയുന്നതിന്  പകരം ‘കറാച്ചിയില്‍’  എന്ന് പറഞ്ഞത്.

അബദ്ധം മനസ്സിലായതോടെ  ചളിപ്പ് മാറ്റാന്‍ സ്ഥിരം നമ്പരായ  ചിരിയോടെ  മോദി തിരുത്തി…. കുറച്ച് ദിവസമായി അയല്‍രാജ്യത്തെ കുറിച്ചുള്ള ചിന്തകള്‍ മാത്രമാണ്  മനസിലെന്നും അതാണ് പേര് മാറിപ്പോയതെന്നുമായിരുന്നു വിശദീകരണം.

ജാനഗറില്‍ താമസിക്കുന്ന വ്യക്തിക്ക് ആയുഷ്‍മാന്‍ ഭാരതിലൂടെ കൊല്‍ക്കത്തയില്‍ നിന്നും കറാച്ചിയില്‍ നിന്നും ചികിത്സ തേടാന്‍ കഴിയുമെന്നാണ് പ്രസംഗത്തിനിടെ മോദി പറഞ്ഞത്.  ജാംനഗറില്‍ നിന്നുള്ള ആള്‍ക്ക് ഇന്ത്യയില്‍ എവിടെ വച്ച്  രോഗം വന്നാലും സ്വദേശത്തേക്ക് മടങ്ങാതെ തന്നെ ചികിത്സ തേടാം.  നാവ് പിഴച്ചെന്ന് മനസിലായതോടെ കറാച്ചിയല്ല കൊച്ചിയെന്ന് തിരുത്തുകയായിരുന്നു.