ക്രിസ്ത്യാനികള്‍ ആചരിക്കുന്ന വിശുദ്ധ ദിനങ്ങളില്‍ ഒന്നാണ് ഓശാന ഞായര്‍. നോമ്പ് നോറ്റ് വിശുദ്ധ വാരത്തിലേക്ക് കടക്കുന്ന ആദ്യ ഞായര്‍. ഈ ദിനം യേശു ക്രിസ്തു ജറുസലേമിലേക്ക് എത്തിയതിന്റെ ഓര്‍മ ആചരിക്കുന്നു. ജനം യേശുവിനെ വരവേല്‍ക്കുകയും ‘ഹോസന്ന’ എന്ന ശബ്ദം മുഴക്കി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തതിന്റെ അനുസ്മരണം.
കുരിശു ഞായറിന് മുന്നോടിയായി വരുന്ന ഞായറാഴ്ചയാണ് ഓശാന. അന്നേ ദിവസം പള്ളികളില്‍ വിശ്വാസികള്‍ പനയോല കൊണ്ടു വരവേല്‍പ്പും ആരാധനകളും നടത്തുന്നു. ഓശാന ഞായര്‍ ഉപവാസവും പ്രാര്‍ത്ഥനയും നിറഞ്ഞുള്ള വിശുദ്ധവാരത്തിന്റെ തുടക്കമാണ്. യേശുവിന്റെ ത്യാഗവും സ്‌നേഹവും ഓര്‍ക്കാനാണ് ഈ ആഴ്ച ആചരിക്കുന്നത്.