തക്കാളിയുടെ വിലയിൽ വൻ ഇടിവ്

Jaihind Webdesk
Thursday, February 7, 2019

തക്കാളിയുടെ വിലയിൽ വൻ ഇടിവ്. കേരളത്തിൽ വിൽപന കുറഞ്ഞതാണ് വില കുറയാൻ പ്രധാനകാരണം.

രണ്ടാഴ്ചക്കിടെ തക്കാളിയുടെ വില വീണ്ടും കുറഞ്ഞു. ഒരു കിലോ തക്കാളി ഇന്നലെ വിറ്റത് 5 രുപക്കാണ്. കേരള വ്യാപാരികൾ തക്കാളി വാങ്ങുന്നതിന്റെ അളവിൽ ഗണ്യമായ കുറവ് വരുത്തിയതാണ് വിലയിടിവിന് പ്രധാന കാരണം. പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത് തേനി, കോയമ്പത്തൂർ, ഗൂഡല്ലൂർ തുടങ്ങിയ മാർക്കറ്റുകളിൽ നിന്നാണ് ഇവിടെ നിന്നും 60 ടൺ തക്കാളിയാണ് കയറ്റി അയക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി രണ്ട് ടണ്ണിൽ താഴെയാണ് കയറ്റി അയക്കുന്നത്.നിലവിൽ കേരളത്തിൽ തണുപ് കാലമായതിനാൽ തക്കാളിയുടെ ഉപയോഗം കുറവായതിനാലാണ് വിൽപന നടക്കാത്തതെന്നും കച്ചവടക്കാർ പറയുന്നു, എസ് 28.എസ് 29. അമൃത്. സോണാലി തുടങ്ങി 13 തരംതക്കാളിയാണ് കൃഷി ചെയുന്നത്. 3 മുതൽ 5 മാസം വരെ പരിപാലിച്ച് വിളവെട്ക്കുന്ന തക്കാളി കിലോക്ക് 15 രുപയിൽ കൂടുതൽ ലഭിച്ചാൽ മാത്രമേ കർഷകർക്ക് ലാഭമുണ്ടാകുകയുള്ളൂ. ഇപ്പോഴത്തെ വിലയിടിവ് കർഷകരെ ബാധിച്ചു, തക്കാളി വിളവെടുത്ത് മാർക്കറ്റിൽ എത്തിക്കുന്ന ചില വ് പോലും കർഷകന് ലഭിക്കുന്നില്ല.ചില കർഷകർ തക്കാളി വിളവെട്ക്കാതെ ഉപേക്ഷിക്കുകയും വിളവെട്ത്ത തക്കാളി വില ലഭിക്കാതെ വന്നതോടെ റോഡിൽ ഉപേക്ഷിക്കുകയുമാണ്