തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളില്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജനം ടോള്‍ ബൂത്തുകള്‍ അടിച്ചുപൊളിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിഫ്ബി ബാധ്യതയാകുമെന്ന് പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഒയാസിസ് കമ്പനി പാലക്കാട്ട് ഭൂമി വാങ്ങിയ ശേഷമാണ് അവര്‍ക്കായി മദ്യനയം പൊളിച്ചെഴുതിയത്. സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം നടക്കുമ്പോള്‍ പൊലീസിന് ഭ്രാന്ത് പിടിച്ചുനടക്കുകയാണെന്നും വി.ഡി.സതീശന് കുറ്റപ്പെടുത്തി.