അഭിമാനമായി സിന്ധു; ബാഡ്മിന്‍റണില്‍ ഇന്ത്യയ്ക്ക് വെങ്കലം

Jaihind Webdesk
Sunday, August 1, 2021

PV-Sindhu-1

 

ടോക്യോ: വനിതകളുടെ ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വെങ്കലം. ചൈനയുടെ ഹി ബിംഗ് ജിയാവോയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു ജിയാവോയെ തറപറ്റിച്ചത്. രണ്ട് ഗെയിമിലും വ്യക്തമായ ആധിപത്യത്തോടെയാണ് സിന്ധുവിന്‍റെ ജയം. സ്‌കോര്‍: 21-13, 21-15

തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന അപൂര്‍വമായ റെക്കോഡും സിന്ധു സ്വന്തമാക്കി. 2016 റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി സിന്ധു വെള്ളി നേടിയിരുന്നു. സൈനാ നെഹ്വാളിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മിന്‍റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്. നേരത്തേ ഭാരോദ്വഹനത്തില്‍ മിരാ ബായ് ചാനു ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയിരുന്നു.