‘തമിഴ് ഭാഷയും ജെല്ലിക്കെട്ടും സംരക്ഷിക്കാന്‍ ഒപ്പമുണ്ട്’ ; തമിഴ് ജനതയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്

Jaihind News Bureau
Thursday, January 14, 2021

മധുര : ജെല്ലികെട്ടും തമിഴ് ഭാഷയും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെത്തിയത്.

നരേന്ദ്ര മോദി സർക്കാർ രാജ്യത്തിന്‍റെ സംസ്കാരം തകർക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിവിധങ്ങളായ സംസ്കാരമാണ് ഈ രാജ്യത്തിന്‍റെ സമ്പത്ത്. കർഷകരുടെ മണ്ണ്, സ്വത്ത് എല്ലാം കോർപ്പറേറ്റുകൾക്ക് എഴുതി നൽകാൻ നീക്കം നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധുരയിൽ പൊങ്കൽ ജെല്ലിക്കെട്ട് ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു  രാഹുൽ ഗാന്ധി.

മധുരയില്‍ ജെല്ലിക്കെട്ട് വേദിയില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വെച്ചു കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ മല്‍സരാര്‍ഥികളില്‍ ചിലർ പ്രതിഷേധിച്ചു. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജെല്ലികെട്ടും തമിഴ് ഭാഷയും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.