കേരളത്തിലെ സ്ത്രീ സമര ചരിത്രത്തില്‍ പുതിയൊരു ഏട് രചിച്ച ആശമാരുടെ അതിജീവന സമരം നൂറാം ദിനത്തിലേക്ക്. ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ആശമാര്‍ തുടരുന്ന അതിജീവന സമരം നൂറാം ദിനത്തിലേക്കും സഞ്ചരിക്കുന്ന രാപ്പകല്‍ സമര യാത്ര പതിനാറാം ദിനത്തിലേക്കും കടന്നു.
സെക്രട്ടറിയേറ്റിനു മുന്നിലെ രാപകല്‍ സമരത്തിന്റെ നൂറാം ദിവസമായ ഇന്ന് സമരവേദിയില്‍ ആശാവര്‍ക്കര്‍മാര്‍ ആളിക്കത്തുന്ന 100 പന്തങ്ങള്‍ ഉയര്‍ത്തും. നൂറാം ദിനത്തിലും സമരം സംസ്ഥാനമെമ്പാടും ആളിപ്പടരുന്നു എന്ന സന്ദേശവുമായാണ് 100 സമരപ്പന്തങ്ങള്‍ ഉയര്‍ത്തുന്നത്.
കഴിഞ്ഞ രണ്ട് മാസത്തെ ഓണറേറിയം ആശമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ആശമാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് വാര്ഷികമാഘോഷിക്കുയാണ് സര്‍ക്കാര്‍.