യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിൻ്റെ രക്തസാക്ഷിത്വത്തിന് ഇന്ന് അഞ്ച് വർഷം

Jaihind Webdesk
Sunday, February 12, 2023

കണ്ണൂർ: എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിൻ്റെ രക്തസാക്ഷിത്വത്തിന് ഇന്ന് അഞ്ച് വർഷം.
ഷുഹൈബ് കൊല കത്തിക് ഇരയായിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഷുഹൈബിൻ്റെ കുടുംബത്തിന് ഇതുവരെയും നീതി ലഭിച്ചിട്ടില്ല. കൊലപാതകത്തിലെ പ്രധാന പ്രതിയായ ആകാശ് തില്ലങ്കേരി ഉൾപ്പടെയുള്ള പ്രതികൾ നാട്ടിൽ നിയമത്തെ പോലും വെല്ലുവിളിച്ച് വിലസി’ നടക്കുകയാണ്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഷുഹൈബിൻ്റെ കുടുംബത്തിൻ്റെ ആവശ്യം സുപ്രീം കോടതിയിൽ എത്തി നിൽക്കുകയാണ്. അതിൽ ഇതുവരെയും തീരുമാനമായിട്ടില്ല. കേസിൽ സിബിഐ അന്വേഷണം വരാതിരിക്കാൻ സി പി എം ജാഗ്രതയിലാണ്.

സി ബി ഐ അന്വേഷണം വന്നാൽ സി പി എം നേതാക്കളും പ്രതികളാവും എന്ന തിരിച്ചറിവ് സംസ്ഥാനത്തെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർക്കുണ്ട്. അഞ്ച് വർഷം മുന്നെ സേവന പ്രവർത്തനങ്ങളെല്ലാം കഴിഞ്ഞ് രാത്രി എടയന്നൂരിനടു ത്തുള്ള ചായക്കടയിൽ നിൽക്കുമ്പോഴാണ് മാരകായുധങ്ങളുമായി ഒരു സംഘം ഷുഹൈബിനെ വെട്ടി വീഴ്ത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടി ച്ച് കൈവാള് കൊണ്ട് ആഞ്ഞു വെട്ടിയാണ് ഷുഹൈബിനെ കൊന്നത്, അദ്ദേഹത്തിന്‍റെ ദേഹത്ത് പതിഞ്ഞ നാൽപത്തി രണ്ട് വെട്ടുകൾ ജനാധിപത്യത്തിനേ റ്റ നാൽപത്തിരണ്ട് മുറിവുകളായി ഇന്നും അവശേഷിക്കുന്നു.