അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ തിരുന്നാള്‍

Thursday, April 6, 2023

തിരുവനന്തപുരം: യേശു ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ഇന്ന് പെസഹാ വ്യാഴം ആചരിക്കും. യേശു ദേവന്‍റെ  കുരിശുമരണത്തിന് മുന്‍പ് തന്‍റെ ശിഷ്യന്‍മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ച ദിവസത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഓരോ പെസഹാ ദിനവും. “കടന്നുപോകല്‍” എന്നാണ് പെസഹാ എന്ന വാക്കിന്റെ അർത്ഥം

പെസഹാ വ്യാഴത്തിന്‍റെ ഭാഗമായി ദേവാലയങ്ങളില്‍‌ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. പെസഹ അപ്പം മുറിക്കല്‍, കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍. തന്‍റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിലൂടെ ലോകത്തിന് മുഴുവന്‍ എളിമയുടെ സന്ദേശമാണ് യേശു ക്രിസ്തു നല്‍കിത്. ഇതിന്‍റെ ഓര്‍മപ്പെടുത്തലില്‍ ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകള്‍ പുരോഹിതന്‍ കഴുകി ചുംബിക്കുന്ന ചടങ്ങ് നടത്തും.
നാളെ യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരണവും ഉണ്ടാകും.