RAJIV GANDHI| ഇന്ന് സദ്ഭാവന ദിനം: കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വീര്‍ഭൂമിയില്‍ അനുസ്മരണ പരിപാടികള്‍ നടന്നു

Jaihind News Bureau
Wednesday, August 20, 2025

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പത്തിയൊന്നാം ജന്മദിനമായ ഇന്ന് കോണ്‍ഗ്രസ് സദ് ഭാവന ദിനമായി ആചരിക്കുകയാണ്. സമാധി സ്ഥലമായ വീര്‍ഭൂമിയില്‍ അനുസ്മരണ പരിപാടികള്‍ നടന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

ഇന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പത്തിയൊന്നാം ജന്മദിനമാണ്. ചരിത്രത്താളുകളില്‍ ഇന്നും ഉജ്വലമായി പ്രശോഭിച്ച് നില്‍ക്കുകയാണ് ആധുനിക ഇന്ത്യയുടെ ശില്‍പിയായ ജനപ്രിയ നേതാവ്. ചരിത്രത്താളുകളില്‍ നിരവധി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി എന്ന നേതാവ് കടന്നു പോയത്.