ടി.ഒ മോഹനൻ കണ്ണൂർ കോർപ്പറേഷന്‍ മേയറാകും ; പി.കെ രാഗേഷ് ഡെപ്യൂട്ടി ലീഡർ

Jaihind News Bureau
Sunday, December 27, 2020

കണ്ണൂർ :  അഡ്വ. ടി.ഒ മോഹനൻ കണ്ണൂർ കോർപ്പറേഷന്‍ മേയറാകും. കണ്ണൂരിൽ ചേർന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലാണ് തീരുമാനം. പി.കെ രാഗേഷ് ഡെപ്യൂട്ടി ലീഡർ ആകും. കൗൺസിലർമാരുടെ യോഗത്തിന് ശേഷം കെ.സുധാകരൻ എംപിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കണ്ണൂർ ഡിസിസി സെക്രട്ടറിയാണ് ടി.ഒ മോഹനൻ. കഴിഞ്ഞ തവണ കോർപ്പറേഷനിലെ കോൺഗ്രസ് കക്ഷി നേതാവായിരുന്നു.