അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഭിന്നതയ്ക്കു പിന്നാലെ യുഎസില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. ‘അമേരിക്ക പാര്‍ട്ടി’യെന്നാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് മസ്‌ക് പേരിട്ടത്. ഇതോടെ ഇരുവരും തമ്മിലുള്ള രാഷ്ട്രീയ പോരിന് തുടക്കമാവുകയാണ്. ‘നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനല്‍കുന്നതിനാണ് പുതിയ പാര്‍്ട്ടി’ എന്നാണ് മസ്‌ക് എക്സില്‍ കുറിച്ചത്. ട്രംപിന്റെ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ സെനറ്റില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായാല്‍ യുഎസ് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു. അതേത്തുടര്‍ന്നാണ് ഈ നീക്കം.
നിലവിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ്് മസ്‌ക് തുറന്നടിച്ചത്. ജനങ്ങള്‍ക്ക് സ്വാതന്ത്രം തിരിച്ചു നല്‍കാനാണ് പുതിയ പാര്‍ട്ടിയെന്നും മസ്‌ക് പറഞ്ഞു. പാര്‍ട്ടി രൂപീകരിക്കാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമായിരുന്നു മസ്‌കിന്റെ സുപ്രധാന തീരുമാനം.