കാർഷിക ബില്ലിനെതിരെ ടി.എൻ പ്രതാപൻ എം.പി സുപ്രീം കോടതിയിൽ ഹർജി നൽകി

 

ന്യൂഡല്‍ഹി: കാർഷിക ബില്ലിനെതിരെ ടി എൻ. പ്രതാപൻ എം.പി. സുപ്രീം കോടതിയിൽ ഹർജി നൽകി. രാജ്യത്തെ കർഷകർക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കുന്ന കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹരിത വിപ്ലവത്തിലൂടെ രാജ്യം നേടിയ കാർഷിക നേട്ടങ്ങൾ ഇല്ലാതാക്കുന്നതിനും, കോർപ്പറേറ്റുകൾക്ക് കാർഷിക രംഗം തീറെഴുതി നൽകുന്നതിനും പുതിയ കാർഷിക നിയമങ്ങൾ സാഹചര്യമുണ്ടാക്കും. സർക്കാരിന്‍റെ ഇടപെടലില്ലാതെ കാർഷിക രംഗത്ത് സ്വകാര്യ മുതലാളിത്ത കമ്പനികളുടെ കുത്തകവത്കരണത്തിന് നിയമം വഴിയൊരുക്കും. സ്വകാര്യ മുതലാളിമാരുമായുള്ള കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ പോലും കർഷകന് നീതി ലഭ്യമാക്കാൻ അവസരം നൽകാത്ത നിയമം കർഷകരെ ചൂഷണം ചെയ്യാൻ മാത്രം ലക്ഷ്യം വച്ചുള്ളതാണ് എന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

Comments (0)
Add Comment