തൃശൂര്‍: കേന്ദ്രത്തില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാരിനെതിരെ പരിഹാസവുമായി ടി.എന്‍ പ്രതാപന് എം.പി. കേരളത്തില്‍ ബിജെപിക്കെതിരായ കുഴല്‍പ്പണക്കേസിനെ ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പരിഹാസം. ‘ദേശീയ കുഴല്‍പ്പണം, ദേശീയ കത്തിക്കുത്ത് പ്രധാനമന്ത്രിയായി ഏഴ് വര്‍ഷം തികച്ച മോദിക്ക് അണികളുടെ ഗ്രാന്‍ഡ് ട്രിബ്യൂട്ട്’- ടി.എന്‍ പ്രതാപന് ഫേസ്ബുക്കില്‍ കുറിച്ചു.
കുഴൽപ്പണ കേസിനെ ചൊല്ലി തൃശൂർ വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. തൃത്തല്ലൂരിലെ വാക്സിൻ വിതരണ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് കുത്തേല്‍ക്കുകയും ചെയ്തു. കുഴൽപ്പണ കേസിൽ തൃശൂർ ജില്ലയിലെ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന രീതിയിൽ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് സംഘർഷത്തിനിടയാക്കിയത്.