കൊടകര കുഴല്‍പ്പണക്കേസ് ;പുനരന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശ്

Friday, November 1, 2024

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും എല്ലാ അന്വേഷണങ്ങളോടും സഹകരിക്കും. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണസംഘത്തോടും പറയും. ബിജെപി ജില്ലാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പറഞ്ഞു പഠിപ്പിച്ചതനുസരിച്ചാണ് നേരത്തെ മൊഴി നല്‍കിയതെന്നും സതീശ് പറഞ്ഞു.

ചാക്കില്‍െക്കെട്ടി കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് സാമഗ്രികളാണ് എന്നാണ് തന്നോട് പറഞ്ഞിരുന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച പണം പിന്നെ അവിടെനിന്ന് കൊണ്ടുപോയിട്ടില്ല. കൊടകരയില്‍ കൊണ്ടുപോയത് വെറെ പണമാണ്. ചാക്കുകെട്ട് ശ്രദ്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റും ട്രഷററും പറഞ്ഞിരുന്നു. അതെസമയം ഓഫീസില്‍നിന്ന് പല മണ്ഡലങ്ങളിലേക്ക് നേതാക്കളെത്തി പണം കൊണ്ടുപോയെന്നും സതീശ് പറഞ്ഞു.