സാലറി ചലഞ്ച് : വിസമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

സാലറി ചലഞ്ചിൽ ജീവനക്കാരുടെ നിലപാടറിയിക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചു. വിസമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ഗഡുക്കളായി സർക്കാർ ഈടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

കാലാവധി അവസാനിച്ചതോടെ ഇതുവരേയും വിസമ്മതമറിയിക്കാത്തവർ സാലറി ചാലഞ്ചിൽ പങ്കെടുക്കുന്നതായി കണക്കാക്കും. ഇവരുടെ ഒരുമാസത്തെ ശമ്പളം പത്ത് ഗഡുക്കളായി ദുരിതാശ്വാസ നിധിയിലേക്ക് ഈടാക്കും.

അതേസമയം 4439 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ 698 ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിന് വിസമ്മതം അറിയിച്ചിട്ടുണ്ട്.
സാലറി ചാലഞ്ചിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക് താൽപര്യമെങ്കിൽ വീണ്ടും അവസരമൊരുക്കും.

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ സംഭാവന നൽകാൻ നിർബന്ധിക്കില്ല. പെൻഷൻകാർക്കും സമ്മതപത്രമുണ്ടാകും. ഏഴ് സംഘടനകൾ സമ്മതമറിയിച്ചതായും ചിലർ വിസമ്മതമറിയിച്ചതായും ധനമന്ത്രി വ്യക്തമാക്കി. എന്നാൽ 40 ശതമാനത്തോളം സർക്കാർ ജീവനക്കാർ സാലറി ചാലഞ്ചിൽ വിസമ്മതമറിയിച്ചതായാണ് വിവരം.

 

https://youtu.be/Z-mdfJOvaZ4

Thomas Issacsalary challenge
Comments (0)
Add Comment