സംസ്ഥാനത്ത് കനത്ത ജാഗ്രത; പാലക്കാടും മഞ്ചേശ്വരത്തും നിരോധനാജ്ഞ തുടരുന്നു

Jaihind Webdesk
Friday, January 4, 2019

Palakkad-akramam-violence

ശബരിമല കർമ്മസമിതി ഹർത്താൽ അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത. പാലക്കാടും മഞ്ചേശ്വരത്തും ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലൂക്കിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയും പ്രഖ്യാപിച്ചു

സംഘർഷത്തിന് അയവ് വരാതായതോടെയാണ് പാലക്കാട് നഗരസഭ പരിധിയിൽ 144 പ്രഖ്യാപിച്ചത്. വൈകിട്ട് 6 വരെയാണ് നിരോധനാജ്ഞ. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബഹ്‌റയും കലക്ടർ ഡി. ബാലമുരളിയും ചർച്ച നടത്തിയ ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ ആക്രമം ഉണ്ടായതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്തും അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിൽ കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. വനിതാമതിലുമായി ബന്ധപ്പെട്ടുയർന്ന സംഘർഷങ്ങൾക്ക് പിന്നാലെയാണ് ഹർത്താലിന്റെ അക്രമസംഭവങ്ങളുമുണ്ടായത്. ഇതേതുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

https://www.youtube.com/watch?v=sB2KKoyMdQ8