പാലക്കാട് ധോണിയില്‍ പുലി ഇറങ്ങി; പശുവിനെ കൊന്നു

Jaihind Webdesk
Sunday, February 18, 2024

പാലക്കാട്: പാലക്കാട് ധോണി മൂലപ്പാടത്ത് പുലി ഇറങ്ങിയതായി നാട്ടുകാര്‍. മൂലപ്പാടത്ത് ഷംസംദ്ധീന്‍റെ വീട്ടിലെ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.

അതേസമയം വയനാടില്‍ ഇന്നലെ രാത്രി വീണ്ടും കടുവ ഇറങ്ങി. വയനാട് പുൽപ്പള്ളിയിൽ കടുവ മുന്നിൽ ചാടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക് പറ്റി.  അനീഷാണ് ഇന്നലെ രാത്രി കടുവയുടെ മുന്നിൽപ്പെട്ടത്. രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ കടുവ മുന്നിലേക്ക് ചാടുകയായിരുന്നു. ഭയന്നുപോയ അനീഷിന്‍റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.