കടുവാ ഭീതി; വയനാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Jaihind Webdesk
Sunday, June 23, 2024

 

വയനാട്: കടുവയെ മയക്കുവെടി വെയ്ക്കുന്നതിന്‍റെ ഭാഗമായി വയനാട് പൂതാടി പഞ്ചായത്തിലെ 3 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു . 2, 16, 19 വാർഡുകളിൽ 2 ദിവസത്തേക്കാണ് നിരോധനാജ്ഞ.

അതിനിടെ കേണിച്ചിറയിൽ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായി. തോൽപ്പെട്ടി 17 എന്ന കടുവയാണ് ഭീതി പരത്തുന്നത്. ഒറ്റ രാത്രി കടുവ കൊന്നത് മൂന്ന് പശുക്കളെയാണ്. കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 500 മീറ്റർ മാറിയാണ് വീണ്ടും കടുവ ആക്രമണമുണ്ടായത്. കേണിച്ചിറ കിഴക്കേൽ സാബുവിന്‍റെ പശുവിനെ കൊലപ്പെടുത്തിയത് രാത്രി 10 മണിയോടെയായിരുന്നു. മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെ പുലർച്ചെയോടെയും കൊന്നു.