കോഴിക്കൂട്ടിൽ കുടുങ്ങി പുലിക്കുട്ടി

Jaihind Webdesk
Wednesday, June 26, 2024

 

വയനാട്: നെൻമേനി പഞ്ചായത്തിലെ ചീരാലിൽ കോഴിക്കൂട്ടിൽ പുലിക്കുട്ടി കുടുങ്ങി. മുണ്ടുപറമ്പിൽ കുട്ടപ്പന്‍റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. കോഴിക്കൂട്ടിൽ നിന്ന് ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ കോഴിക്കൂടിനുള്ളിൽ കുടുങ്ങിയ നിലയിൽ പുലിക്കുട്ടിയെ കാണുകയായിരുന്നു. വീട്ടുകാർ കോഴിക്കൂട് അടച്ച ശേഷം വനപാലകരെ വിവരം അറിയിച്ചു. തുടർന്ന് വനപാലകർ എത്തി പുലിയെ കൊണ്ടുപോയി.