കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ മുള്ളന്‍കൊല്ലിയിലെ കടുവ കൂട്ടില്‍. കടുവയെ പിടികൂടാനായി മുള്ളന്‍കൊല്ലി ഭാഗത്ത് നാലോളം കൂടുകള്‍ സ്ഥാപിച്ചിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയാണ് കൂട്ടിലായത്. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റാന്‍ തീരുമാനം. കടുവയെ മയക്കു വെടി വെക്കാന്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഒരു മാസമായി പ്രദേശം കടുവയുടെ ഭീതിയിലായിട്ട്. ഇന്നലെയും കടുവ ഒരു പശുക്കിടാവിനെ കൊന്നിരുന്നു.