Tiger Attack in Idukki| ഇടുക്കിയില്‍ വീണ്ടും കടുവാപ്പേടി; വളര്‍ത്തുമൃഗത്തിന് നേരെ ആക്രമണം

Jaihind News Bureau
Monday, September 22, 2025

 

ഇടുക്കി: മാട്ടുപ്പെട്ടി മൂലക്കയം പ്രദേശത്ത് വളര്‍ത്തുമൃഗത്തിന് നേരെ കടുവയുടെ ആക്രമണം. മൂലക്കയം സ്വദേശി അമീന്‍ അലിയാറിന്റെ വളര്‍ത്തുമൃഗമാണ് ആക്രമിക്കപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കടുവയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

അമീന്‍ അലിയാറിന്റെ വീട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുമൃഗത്തിനെ രാവിലെ 9 മണിയോടെ അഴിച്ചുവിട്ടപ്പോഴാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നായുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ആക്രമണം നടത്തിയത് കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.