ആൾക്കൂട്ടത്തിന്‍റെ അകമ്പടിയില്ല ; തൃശൂരിൽ കൊട്ടിക്കയറി പൂരം

Jaihind Webdesk
Friday, April 23, 2021

 

തൃശൂർ : ആൾക്കൂട്ടത്തിന്‍റെ അകമ്പടിയില്ലാതെ തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു. രാവിലെ കണിമംഗലം ശാസ്താവ് പൂര പറമ്പിൽ എഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. തുടർന്ന് മറ്റ് ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിൽ എത്തി. അൽപ്പ സമയത്തിനകം തിരുവമ്പാടിയുടെ മഠത്തിൽ വരവ് തുടങ്ങും. 2:30നാണ് ലോക പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പൂരത്തിന്‍റെ ചടങ്ങുകൾ നടക്കുക. ആളുകൾക്ക് പൂരനഗരിയിലേക്ക് പ്രവേശനമില്ല.