പൂരം വെടിക്കെട്ട് 1 മണിക്ക്; തൃശൂരില്‍ ഗതാഗത നിയന്ത്രണം; ഭീഷണിയായി വീണ്ടും മഴ

Jaihind Webdesk
Friday, May 20, 2022

തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്‌ നടത്തും. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം.
ഇതു സംബന്ധിച്ച് ദേവസ്വം ഭാരവാഹികളുമായി മന്ത്രി കെ രാജൻ ചർച്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ വെടിക്കെട്ട് ഏത് സമയത്ത് നടത്താനും ദേവസ്വങ്ങൾ സന്നദ്ധത അറിയിക്കുകയായിരുന്നു. തൃശൂർ സ്വരാജ് റൗണ്ടിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങി.  റൗണ്ടിന്‍റെ ഒരു ഭാഗത്തേക്ക് ആളുകളെ പ്രവേശിപ്പിക്കില്ല. അതിനിടെ വീണ്ടും മഴ തുടങ്ങിയത് വെടിക്കെട്ടിന് ഭീഷണിയാകുന്നുണ്ട്.