തൃശൂരിലേത് ബിജെപിയുടെ രാഷ്ട്രീയ വിജയമായി കാണുന്നില്ല: രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, June 6, 2024

 

ന്യൂഡല്‍ഹി: തൃശൂരിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ വിജയമായി കാണുന്നില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അത് സുരേഷ് ഗോപി ഒരു നല്ല നടൻ എന്ന രീതിയിലുള്ള അംഗീകാരമാണെന്നും അല്ലാതെ ഇതിലൂടെ കേരളം മുഴുവൻ ബിജെപിയാണ് എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതിന് മുമ്പും ബിജെപി ജയിച്ചിട്ടുണ്ട്. അത് ഒരു കാലഘട്ടത്തില്‍ ഉണ്ടാകുന്ന ചില പ്രത്യേകതയാണെന്നും ചെന്നിത്തല. അതേസമയം തൃശൂരിൽ കോൺഗ്രസിന് സംഭവിച്ചത് ഗൗരവകരമായ വിഷയമാണെന്നും പരിശോധിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു