തൃശൂർ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിലും കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റ് മാർച്ച് നടത്തി. പടിഞ്ഞാറെ കോട്ടയിൽ നിന്നും തുടങ്ങിയ മാർച്ച് കളക്ടറേറ്റിന് സമീപം പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് നടന്ന ധർണ്ണ ബെന്നി ബഹന്നാൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷനായിരുന്നു.