തൃഷയോട് മാപ്പ് ചോദിച്ച് മന്‍സൂര്‍ അലിഖാന്‍; മാധ്യമങ്ങള്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് നീതി നേടികൊടുക്കണമെന്നും വിമര്‍ശനം

Friday, November 24, 2023


നടി തൃഷക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പുചോദിച്ച് നടന്‍ മന്‍സൂര്‍ അലിഖാന്‍. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോള്‍ നടിക്ക് വലിയ ദുഃഖമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അത് മനസിലാക്കിയാണ് മാപ്പ് പറയുന്നത്. നടിയുടെ വിവാഹവേളയില്‍ ആശീര്‍വാദം നല്‍കാന്‍ തനിക്ക് കഴിയട്ടെയെന്നും നടന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തനിക്കുവേണ്ടി വാദിച്ചവര്‍ക്കും എതിര്‍ത്തവര്‍ക്കും നന്ദി. മാധ്യമങ്ങള്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം, മണിപ്പുരിലെ സ്ത്രീകള്‍ക്ക് നീതി നേടി നല്‍കാന്‍ പ്രവര്‍ത്തിക്കണമെന്ന വിമര്‍ശനവും നടന്‍ ഉയര്‍ത്തി.