തൃക്കാക്കര വോട്ടെടുപ്പ്: പോളിംഗ് 28 % കടന്നു ; ബൂത്തുകളില്‍ നീണ്ട നിര

Jaihind Webdesk
Tuesday, May 31, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍  പോളിംഗ് 28 ശതമാനം കടന്നു. 2021 ല്‍ ആദ്യ മൂന്ന് മണിക്കൂറില്‍ 16.3 %   പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇത്തവണ പോളിംഗ് 75 ശതമാനം കടക്കുമെന്ന പ്രതീക്ഷയിലാണ്  മുന്നണികൾ.

ഇതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മദ്യപിച്ചെത്തിയെന്ന ആരോപണം ഉയര്‍ന്നു. ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.

വൈകിട്ട് 6 മണി വരെയാണ് പോളിംഗ്. ആകെ 1,96,805 വോട്ടര്‍മാരാണുള്ളത്. 3633 പേര്‍ കന്നി വോട്ടര്‍മാരാണ്. 1,01,530 സ്ത്രീ വോട്ടര്‍മാരുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഒരു വോട്ടറുണ്ട്. 164 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 75 ഓക്സിലറി ബൂത്തുകളുണ്ട്. അഞ്ചു മാതൃകാ പോളിംഗ് സ്റ്റേഷനുകളും വനിതകള്‍മാത്രം നിയന്ത്രിക്കുന്ന ഒരു പോളിംഗ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്.