തൃക്കാക്കര ജനവിധി സർക്കാരിന്‍റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും ഏറ്റ കനത്ത തിരിച്ചടി: ഹൈബി ഈഡൻ എംപി

Jaihind Webdesk
Friday, June 3, 2022

 

കൊച്ചി: ഇടതുസർക്കാരിന്‍റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും തൃക്കാക്കരയിലെ ജനങ്ങൾ നൽകിയ മറുപടിയാണ് ജനവിധിയെന്ന് ഹൈബി ഈഡൻ എംപി. കേരളത്തിന്‍റെ പൊതുവായ ജനമനസ് ഇതിലൂടെ വെളിപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പിടിയുടെ ഓർമ്മകൾ ഇന്നും ജനമനസുകളിൽ ഉണ്ടെന്ന് ജനവിധി തെളിയിക്കുന്നു. ഉമാ തോമസ് ഒരു മികച്ച ജനപ്രതിനിധിയായിരിക്കും. എല്ലാ വിധ ആശംസകളും അറിയിക്കുന്നു. കേരളത്തിൽ ഉടനീളമുള്ള യുഡിഎഫ് പ്രവർത്തകർക്ക് പുതിയ ഊർജം നൽകാൻ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം സഹായകമാകുമെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.

മെൽബണിൽ വെച്ച് നടക്കുന്ന ഓസ്ട്രേലിയ-ഇന്ത്യ യൂത്ത് ഡയലോഗിൽ പങ്കെടുക്കുന്നതിനാൽ വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്ന സങ്കടവും അദ്ദേഹം പങ്കുവെച്ചു.