തൃക്കാക്കര കരം പിടിച്ചു ; വന്‍ വിജയത്തിലേക്ക് യുഡിഎഫ് ; പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം

Jaihind Webdesk
Friday, June 3, 2022

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ്  ലീഡ് 13000 ത്തിലേക്ക് . 2021 ല്‍ 9 റൗണ്ടുകള്‍ എണ്ണിയപ്പോഴാണ് പി.ടി തോമസിന് 9000 വോട്ടിന്‍റെ ലീഡ് ലഭിച്ചതെങ്കില്‍ 5 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ 13000 ത്തോളം വോട്ടുകളുടെ ലീഡിലേക്ക് എത്തിക്കഴിഞ്ഞു.

തൃക്കാക്കരയിലെ തോല്‍വിയില്‍ സിപിഎം സെക്രട്ടേറിയേറ്റ് ഞെട്ടലിലാണ്. ഭരണത്തിന്‍റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും തോല്‍വി വന്‍ തിരിച്ചടിയാകും. അതിനിടെ സിപിഎം ലെനിന്‍ സെന്‍ററില്‍ നിന്ന് മാധ്യമ പ്രവർത്തകരെ പുറത്താക്കി.

അതേസമയം കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. പി.ടി തോമസിന്‍റെ വീടിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടക്കുകയാണ്.