കനത്ത മഴയില്‍ നിലമ്പൂർ ആഢ്യൻപാറ പുഴക്കക്കരെയില്‍ കുടുങ്ങി മൂന്നു യുവാക്കള്‍; രക്ഷപെടുത്തി അഗ്നിരക്ഷാ സേന

 

മലപ്പുറം: കനത്ത മഴയിൽ നിലമ്പൂർ ആഢ്യൻപാറ പുഴക്കക്കരെ കുടുങ്ങിയ മൂന്നു പേരെയും രക്ഷപെടുത്തി.  അഗ്നിരക്ഷാ സേനയെത്തിയാണ് ഇവരെ രക്ഷിച്ചത്. വെള്ളച്ചാട്ടം കാണാൻ പോയ ആറംഗ സംഘത്തിലെ മൂന്നു പേരാണ് പുഴക്കക്കരെ പെട്ടത്. ചുങ്കത്തറ സ്വദ്ദേശികളായ ആഷീർ, സുഹൈബ്, ഷഹൽ എന്നിവരാണ് കുടുങ്ങിയത്. പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായതോടെയാണ് മൂന്നു പേർ അക്കരയും മൂന്നു പേർ ഇക്കരയുമായത്. അതേസമയം, മൂന്ന് പേരും സുരക്ഷിതരാണെന്ന് അഗ്നി രക്ഷാസേന അറിയിച്ചു. പുഴക്ക് കുറുകെ കയർ കെട്ടിയാണ് യുവാക്കളെ കരക്കെത്തിച്ചത്.

 

Comments (0)
Add Comment