മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം: കുഞ്ഞ് പീഡനത്തിന് ഇരയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അടുത്ത ബന്ധു അറസ്റ്റില്‍

Jaihind News Bureau
Thursday, May 22, 2025

മൂന്നര വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുഞ്ഞ് പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പോലീസ് കസ്റ്റഡിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിലെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി. പുത്തന്‍ കുരിശ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തും. പോക്‌സോ, ബാലനീതി വകുപ്പുകള്‍ ചുമത്തി കേസെടുക്കും.

കഴിഞ്ഞ ദിവസമാണ് എറണാകുളം തിരുവാങ്കുളത്ത് മൂന്നര വയസ്സുകാരിയായ കല്യാണിയെ കാണാതായത്. അമ്മയ്ക്കൊപ്പം അംഗന്‍വാടിയില്‍ നിന്നും ഇറങ്ങിയ കുഞ്ഞിനെ കാണാതാവുകയായിരുന്നു. 8 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ ചാലക്കുടി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അമ്മ സന്ധ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു.