മൂന്നാറില്‍ വാഹനാപകടം; നാഗര്‍കോവിലിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു

Jaihind News Bureau
Wednesday, February 19, 2025

മുന്നാറില്‍ ടൂറിസ്‌റ് ബസ് മറിഞ്ഞ് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ഗുരുതര പരിക്കേറ്റ 3 പേരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 15 പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ട്. മൂന്നാറിലെ മാട്ടുപെട്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്. നാഗര്‍കോവില്‍ സ്‌ക്കോട്ട് കോളേജ് വിദ്യാര്‍ത്ഥികളായ ആദിക, വേണിക, സുതന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നറിയുന്നു.

കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ റോഡില്‍ ബസ് എക്കോ പോയിന്റ് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുഎക്കോപോയിന്റിന് സമീപം വിനോദസഞ്ചാര ബസ് മറിഞ്ഞ് രണ്ട് മരണം.തമിഴ്നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്.കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയില്‍ വിനോദ സഞ്ചാര സംഘം അപകടത്തില്‍പ്പെടുകയായിരുന്നു.

നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കേരള രജിസ്‌ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റ് സമീപം വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം .