ന്യൂഡല്‍ഹി : മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്‍റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 ന് മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നടക്കും. മൂന്നിടത്തുമായി 62.8 ലക്ഷം വോട്ടർമാരാണ് വോട്ടിങ്ങിനായി എത്തുക. 1.76 കന്നി വോട്ടര്‍മാരാണുള്ളത്. 100 വയസ് പിന്നിട്ട 2600 വോട്ടര്‍മാരും സമ്മദിതാവകാശം വിനയോഗിക്കും. ആകെ 9,125 പോളിങ് സ്റ്റേഷനുകൾ തയ്യാറാക്കും. ഇവയിൽ 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. 376 പോളിങ്ങ് സ്റ്റേഷനുകള്‍ സ്ത്രീകളാണ് നിയന്ത്രിക്കുക.
വോട്ടർ ഐഡി കാർഡ് ഉൾപ്പെടെയുള്ള 12 തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ജനങ്ങൾക്ക് വോട്ട് ചെയ്യാം.
അതേസമയം ഫെബ്രുവരി 27 ന് ലക്ഷ്യദ്വീപിലും ഉപതിരഞ്ഞെടുപ്പ് നടക്കും. എംപിയായ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു.