സൗദിയില്‍ വാഹനാപകടം : മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു

Jaihind News Bureau
Thursday, September 24, 2020

ദമാം : സൗദി അറേബ്യയിലെ ദമാം കോബാറില്‍ നടന്ന വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22 ), മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22 ), വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‌സിഫ് (22 ), എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ കോബാര്‍ ഹൈവേയിലാണ് വാഹനാപകടം നടന്നത്. ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളായിരുന്നു. ഇവരില്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് സനദ് ഇപ്പോള്‍ ബഹറിനില്‍ പഠിക്കുകയാണ്. മുഹമ്മദ് ഷഫീഖ്, അന്‌സിഫ് എന്നിവര്‍ ദമാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച് വരുന്നു.