ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയാ കോഓര്‍ഡിനേറ്റര്‍മാരായി മൂന്ന് മലയാളികള്‍; യുഎഇയില്‍ നിന്ന് വിജയ്

 

ദുബായ്: ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് കീഴിലെ (എഐസിസി ) ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ (ഐഒസി) സോഷ്യല്‍ മീഡിയാ കോഓര്‍ഡിനേറ്റര്‍മാരായി മൂന്ന് മലയാളികളെ നിയമിച്ചു. യുഎഇയില്‍ നിന്നുള്ള മലയാളിയും കോഴിക്കോട് സ്വദേശിയുമായ വിജയ് രാജന്‍ തോട്ടത്തില്‍, അമേരിക്കയില്‍ നിന്നുള്ള വൈശാഖ് ചെറിയാന്‍, യുകെയില്‍ നിന്നുള്ള അനില്‍ ജെ തോമസ് എന്നിവരാണ് ഈ മലയാളികള്‍. ഐഒസി ചെയര്‍മാന്‍ ഡോ. സാം പിത്രോദയാണ് ഇവരെ നിയമിച്ചത്.

Comments (0)
Add Comment