ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു, 13 ജവാന്മാര്‍ക്ക് പരിക്ക്

Jaihind Webdesk
Tuesday, January 30, 2024

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് വൈകിട്ടോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് സംഭവം. 13 ജവാന്മാര്‍ക്ക് പരിക്കേറ്റു. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലായിരുന്നു സംഭവം നടന്നത്. ഏറ്റുമുട്ടലിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.