കൊവിഡ്-19 : കുവൈറ്റില്‍ 3 മരണം; 575 രോഗബാധിതർ

Jaihind News Bureau
Wednesday, June 17, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 3 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 306 ആയി.
575 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 37533 ആയി. പുതിയതായി 690 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 28896 ആയി . 8331 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .