മൂന്ന് കുഞ്ഞുങ്ങളെ പീഡിപ്പിച്ചത് ഒരു വർഷത്തോളം; പ്രതിക്ക് 70 വർഷം കഠിന തടവ് വിധിച്ച് നെടുമങ്ങാട് കോടതി

Jaihind Webdesk
Saturday, January 7, 2023

 

തിരുവനന്തപുരം: പോക്സോ കേസ് പ്രതിക്ക് 70 വർഷം തടവും 1.7 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. സഹോദരിമാരായ  മൂന്നു കുട്ടികളെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന പ്രതിക്കാണ് കോടതി കഠിന ശിക്ഷ വിധിച്ചത്. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അപ്പുക്കുട്ടനാണ് കേസിലെ പ്രതി. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി. സുനിൽ ആണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്.

5, 7, 8 വയസുള്ള പെൺകുട്ടികളെ ആണ് ഇയാൾ പീഡിപ്പിച്ചത്. സഹോദരന്മാരായ രണ്ടുപേരുടെ മൂന്ന് പെൺമക്കളെ ഒരു വർഷത്തിലധികമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വച്ചാണ് പ്രതി കുട്ടികളെ സ്ഥിരമായി ഉപദ്രവിച്ചിരുന്നത്.