കൊല്‍ക്കത്ത: ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചു.പശ്ചിമ ബംഗാളിലെ ഹൗറയിലാണ് ഈ ദാരുണസംഭവം ഉണ്ടാകുന്നത്.രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം നടന്നത് ഉലുബേരിയ മുനിസിപ്പാലിറ്റിയിലെ 27ആം വാര്‍ഡിലാണ്. സമീപത്ത് സൂക്ഷിച്ചിരുന്ന മറ്റ് പടക്കങ്ങളിലേക്ക് കുട്ടികള്‍ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീണു.തുടര്‍ന്ന് തൊട്ടടുത്ത വീടിന് തീപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ രണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണച്ചു. കൃത്യ സമയത്ത് തീ അണച്ചതുകൊണ്ട് മറ്റ് വീടുകളിലേക്ക് തീപടരുന്നത് ഒഴിവാക്കാന്‍ സാധിച്ചെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉലുബേരിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊള്ളലേറ്റ മൂന്ന് കുട്ടികളെ ഉടന്‍തന്നെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.നാല് വയസ്സും രണ്ടര വയസ്സും ഒന്‍പത് വയസ്സുമുളള കുട്ടികളാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.