മലപ്പുറത്ത് ലഹരിമരുന്നുമായി മൂന്ന് പേർ പിടിയില്‍; 163 ഗ്രാം എംഡിഎംഎ പിടികൂടി

Monday, May 2, 2022

 

മലപ്പുറം: വളാഞ്ചേരിയിൽ ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ഷാഫി, കൊളത്തൂർ സ്വദേശി ശ്രീശാന്ത്, വളാഞ്ചേരി സ്വദേശി ബാബു എന്നിവരെയാണ് പോലീസ് പിടികൂടിയത്.

വളാഞ്ചേരി മത്സ്യ മൊത്ത വിപണന കേന്ദ്രത്തിനു മുൻവശത്തുവെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 163 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.  സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരമായി ഉപയോഗിച്ചാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കുന്നത്ര മാരകമായ ലഹരിമരുന്നാണ് എംഡിഎംഎ.