ഇടുക്കിയില്‍ മാരക ലഹരിവസ്തുക്കളുമായി മൂന്ന് പേര്‍ പിടിയില്‍

Jaihind Webdesk
Saturday, October 1, 2022

 

തൊടുപുഴ: അരിക്കുഴ പെട്രോൾ പമ്പിന് സമീപത്ത് നിന്നും എംഡിഎംഎയും കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ. 17 ഗ്രാം എംഡിഎംഎയും 34 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. അരിക്കുഴ സ്വദേശികളായ അമൽ ബാബു, നവീൻ ബേബി , വെങ്ങല്ലൂർ സ്വദേശി അനു എന്നിവരാണ് പിടിയിലായത്. കാറിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. യോദ്ധാവ് എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ തിരച്ചിലാണ് ഇവരെ പിടികൂടിയത്.