പാർലമെന്‍റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്

Jaihind Webdesk
Monday, July 22, 2024

 

ന്യൂഡല്‍ഹി: പാർലമെന്‍റിലും ചെങ്കോട്ടയിലും ബോംബ് ഭീഷണി. കേരളത്തിലെ എംപിമാർക്കാണ് ഖലിസ്ഥാൻ
അനുകൂലികളിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചത്. സിപിഎമ്മിന്‍റെ രാജ്യസഭാ എംപിമാരായ വി. ശിവദാസനും എ.എ. റഹീമിനും ഫോൺകോളിലൂടെയാണ് ഭീഷണി ലഭിച്ചത്.

ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ പേരിലാണ് സന്ദേശം. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിതപരിശോധനാ സന്ദേശം ഉയർത്തി പാർലമെന്‍റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നുമായിരുന്നു സന്ദേശം. അതനുഭവിക്കേണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. എംപിമാരുടെ പരാതിയിൽ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം പതിനെട്ടാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. നാളെയാണ് കേന്ദ്രബജറ്റ്. സാമ്പത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത് വെക്കും. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാർലമെന്‍റിൽ സുരക്ഷ ശക്തമാക്കും.