കൊച്ചി: കെ സുധാകരന്‍ എംപിയുടെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി മോന്‍സണ്‍ മാവുങ്കല്‍. പോക്സോ കേസ് വിധിക്ക് പിന്നാലെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി. പോക്സോ കേസിന്‍റെ സമയത്ത് കെ സുധാകരന്‍ ഉണ്ടായിരുന്നുവെന്ന് പറയാനും 25 ലക്ഷം രൂപ വാങ്ങിയെന്ന് മൊഴി നല്‍കാനുമായിരുന്നു ഭീഷണി. പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ കാണില്ലെന്നായിരുന്നു ഭീഷണി. കോടതിയിലായിരുന്നു മോണ്‍സന്‍റെ ഗുരുതര വെളിപ്പെടുത്തല്‍. മോണ്‍സന്‍റെ അഭിഭാഷകനാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. കെ സുധാകരനെ കേസില്‍ കുരുക്കാന്‍ ബോധപൂർവമായ ശ്രമം നടക്കുന്നു എന്നതിന്‍റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.