തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവിന്‍റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും മുന്നില്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ആത്മഹത്യാഭീഷണി മുഴക്കുന്നതിനിടെ പൊലീസ് ലൈറ്റർ തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് തീ പടർന്നത്.
ഡിസംബർ 22ന് ആണ് സംഭവം നടന്നത്. പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപം രാജന്‍ (47) ഭാര്യ അമ്പിളി (40) എന്നിവർ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കുടിയൊഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ രാജന്‍ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പൊലീസ് രാജന്‍റെ കൈയിലെ ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീ പടരുകയായിരുന്നു.
രാജന്‍ ഭൂമി കയ്യേറിയെന്ന അയല്‍വാസിയുടെ പരാതിയിയിന്മേലുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അഭിഭാഷക കമ്മീഷനും പൊലീസും ഒഴിപ്പിക്കാനായി എത്തിയത്. രാജനും കുടുംബവും ഇവിടെ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു.
https://www.youtube.com/watch?v=ZLEOsEllb6s