പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് എഴുതിയത് അയല്‍ക്കാരനെ കുടുക്കാന്‍; വ്യക്തിവൈരാഗ്യം, അറസ്റ്റ്

Jaihind Webdesk
Sunday, April 23, 2023

 

കൊച്ചി: പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയ കേസില്‍ എറണാകുളം കതൃക്കടവ് സ്വദേശി സേവ്യര്‍ അറസ്റ്റിൽ. വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ കലൂർ സ്വദേശി ജോണിയുടെ പേരില്‍ കത്ത് എഴുതുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. കത്തിന് പിന്നില്‍ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പോലീസിനോടാണ് തന്‍റെ സംശയം ജോണി പറഞ്ഞത്. തന്നോടുള്ള വിരോധം തീര്‍ക്കാന്‍ വേണ്ടി സേവ്യര്‍ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ഒരാഴ്ച മുമ്പാണ് ബിജെപി സംസ്ഥാന കാര്യാലയത്തില്‍ കിട്ടിയത്.