ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ശബരിമലയിലെ സ്വര്‍ണ്ണം അടിച്ചുമാറ്റുവാന്‍ കഴിയില്ല. പോറ്റിയെ പോറ്റി വളര്‍ത്തിയത് ഭരണത്തിന് നേതൃത്വം നല്‍കിയവരാണെന്ന്് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇതിന് ഉത്തരം പറയണം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ശബരിമലയില്‍ നടന്ന മുഴുവന്‍ ക്രമക്കേടുകളെ കുറിച്ചും അന്വേഷണം നടത്തണം. അമ്പലം വിഴുങ്ങികളാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നതെന്നും ശബരിമലയില്‍ സ്വര്‍ണ്ണപ്പാളി വീണ്ടും സ്ഥാപിച്ചത് ഹൈക്കോടതി അനുമതിയോടെ ആണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പന്തളത്ത് സമാപിച്ച കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനുവലിനെ പോലും ലംഘിച്ചു കൊണ്ടാണ് ശബരിമലയിലെ സ്വര്‍ണം കേരളം കടത്തിയത്. വിശ്വാസികളെ കബളിപ്പിച്ച് കോടികള്‍ സമ്പാദിച്ചു. ഈശ്വര വിശ്വാസമില്ലാത്തവര്‍ ശബരിമല ഭരിച്ചാല്‍ ദുരന്തം സംഭവിക്കുമെന്ന് ഇപ്പോള്‍ വ്യക്തമായി. അയ്യപ്പന്റെ സ്വത്തുക്കള്‍ മോഷ്ടിക്കാന്‍ സര്‍ക്കാര്‍ തന്നെ സഹായം നല്‍കുന്നു. കോണ്‍ഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണ യാത്ര ജനങ്ങളുടെ വികാരങ്ങള്‍ ഒപ്പിയെടുത്ത ജൈത്രയാത്രയായിരുന്നു. ശബരിമലയില്‍ ഇത്രയും വലിയ കൊള്ള നടന്നിട്ടും സംസ്ഥാനത്തെ ബിജെപി മൗനത്തിലാണ്. സിപിഎം-ബിജെപി അന്തര്‍ധാര പ്രവര്‍ത്തിക്കുന്നു എന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.