പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയവര്‍ക്ക് വീണ്ടും അനുമതി നിഷേധിച്ചു | VIDEO

Jaihind Webdesk
Thursday, August 8, 2024

 

ന്യൂഡല്‍ഹി: പാർലമെന്‍റിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാൻ എത്തിയവർക്ക് വീണ്ടും അനുമതി നിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ചേമ്പറിൽ മത്സ്യത്തൊഴിലാളി പ്രതിനിധി സംഘത്തെ കാണാൻ തീരുമാനിച്ചിരുന്നു. ഇവരെ രണ്ടു മണിക്കൂറോളം സ്പീക്കറുടെ ഓഫീസ് അനുമതി നൽകിയിട്ടില്ലെന്ന കാരണം കാട്ടി സിഐഎസ്എഫ് പാർലമെന്‍റിനകത്തേക്ക് കടത്തി വിട്ടില്ല.

ഒടുവിൽ രാഹുൽ ഗാന്ധി, കേ.സി. വേണുഗോപാൽ, ഗൗരവ് ഗൊഗോയ്, ആന്‍റോ ആന്‍റണി, ഡീൻ കുര്യാക്കോസ്, ജ്യോതിമണി, ഇമ്രാൻ പ്രതാപ്ഗര്‍ഹി തുടങ്ങിയ എംപിമാരോടൊപ്പം പുറത്തേക്കുവന്ന് പ്രതിനിധികളെ കാണുകയായിരുന്നു. ശ്രീലങ്കൻ അധികൃതർ തടവിലാക്കിയ 93 മത്സ്യത്തൊഴിലാളികളെയും 178 ബോട്ടുകളെയും വിട്ടയക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് സംഘം രാഹുലിനോട് ആവശ്യപ്പെട്ടു. നേരത്തെ രാഹുലിനെ സന്ദർശിക്കാൻ എത്തിയ കർഷക സംഘടന പ്രതിനിധികളെയും കടത്തിവിടാതെ തടഞ്ഞിരുന്നു.