ലോക്ക്ഡൗൺ: സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ സത്യവാങ്മൂലം നല്‍കണം; മാതൃക ഡൗൺലോഡ് ചെയ്യാം

Jaihind News Bureau
Tuesday, March 24, 2020

ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ആളുകള്‍ പുറത്തിറങ്ങുന്നതും ആള്‍ക്കൂട്ടങ്ങളും പരമാവധി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിയന്ത്രണങ്ങളെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇനി മുതല്‍ സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ തങ്ങളുടെ യാത്രാലക്ഷ്യം സംബന്ധിച്ച് പൊലീസിന് സത്യവാങ്മൂലം നല്‍കണം.

സത്യവാങ്മൂലത്തിന്‍റെ മാതൃക പോലീസിന്‍റെ വെബ്സൈറ്റിലും ഫെയ്സ് ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രിന്‍റ് എടുത്തോ ഇതേ മാതൃകയില്‍ വെളളപേപ്പറില്‍ എഴുതി തയാറാക്കിയോ ഇത് ഉപയോഗിക്കാം. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ സത്യവാങ്മൂലം പൂരിപ്പിച്ച് വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പരിശോധനയ്ക്ക് നല്‍കണം. പരിശോധനയ്ക്ക് ശേഷം സത്യവാങ്മൂലം യാത്രക്കാരന് തിരിച്ചുനല്‍കും. സത്യവാങ്മൂലത്തില്‍ സംശയം തോന്നിയാല്‍ പോലീസ് അതിന്‍റെ ഫോട്ടോയെടുത്ത് തുടരന്വേഷണം ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കും.

സത്യവാങ്മൂലത്തിന്‍റെ മാതൃക ചുവടെ :

സത്യവാങ്മൂലം ഡൗൺലോഡ് ചെയ്യാം:

 

Download Affidavit